Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dental College

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ഡോ. ​എം.​കെ. റാ​മി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു; ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി

ക​ണ്ണ‌ൂ​ർ: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡോ. ​എം.​കെ. റാ​മി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ത​ല​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് റാ​മി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ട​ത്തി​യ അ​റ​സ്റ്റാ​യ​തി​നാ​ൽ നേ​ര​ത്തെ ഡോ. ​റാ​മി​നെ കോ​ട​തി വി​ട്ട​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ത​ല​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പു​തി​യ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് വൈ​കി​ട്ടോ​ടെ ഇ​യാ​ളെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​റ​സ്റ്റ് അ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പാ​യി ഡോ. ​റാം ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി​രു​ന്നു.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; ഡോ. ​എം.​കെ. റാ​മി​നെ ഉ​ട​ൻ പു​റ​ത്താ​ക്കും

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​നെ കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഡോ. ​എം.​കെ. റാ​മി​നെ പു​റ​ത്താ​ക്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ന്‍റെ ന​ട​പ​ടി ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​തി​ൻ രാ​ജി​നെ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ നി​തി​നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു.

ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നാ​ണ് കു​ടും​ബം പ്ര​തി​ക​രി​ച്ച​ത്. നി​തി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഡെ​ന്‍റ​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം, അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി കോ​ളേ​ജ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; കെ​എ​സ്‌​യു മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു ന‌​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. കാ​മ്പ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത‌് നീ​ക്കി.

കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ​യും കു​റ്റ​ക്കാ​രാ​യ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ​യും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സും കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. വ​നി​താ പ്ര​വ​ര്‍​ത്ത​ക​യെ പോ​ലീ​സ് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും കൈ​യി​ലും കാ​ലി​ലും പി​ടി​ച്ചു തൂ​ക്കി വാ​നി​ലേ​ക്ക് ക​യ​റ്റു​ക​യും ചെ​യ്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.

പോ​ലീ​സ് അ​ധ്യാ​പ​ക​രി​ല്‍ നി​ന്നും പ​ണം കൈ​പ്പ​റ്റി അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ​എ​സ്‌​യു ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്തം നാ​ട്ടി​ല്‍ ഇ​ത്ത​ര​മൊ​രു ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്നി​ട്ടും ഇ​തു​വ​രെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

നി​തി​ൻ​രാ​ജ് മ​ര​ണ​ത്തി​ന് മു​ൻ​പ് അ​യ​ച്ച വോ​യി​സ് നോ​ട്ടു​ക​ൾ അ​ധ്യാ​പ​ക​രു​ടെ പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. അ​ധ്യാ​പ​ക​ർ ത​ങ്ങ​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​മെ​ന്നും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കി​ന്‍റെ പേ​രി​ൽ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടെ​ന്നും വോ​യി​സ് നോ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.

Latest News

Corehub Up